ആലിന്‍ച്ചുവടിലെ സുന്നി ജുമാമസ്ജിദ് ഇനി സോളാറിലേക്ക്.

ആലിന്‍ച്ചുവടിലെ സുന്നി ജുമാമസ്ജിദ് ഇനി സോളാറിലേക്ക്.
ചെമ്മാട് : ആലിന്‍ച്ചുവടിലെ സുന്നി ജുമാമസ്ജിദിന്‍റെ പ്രവര്‍ത്തനത്തിനു ആവശ്യമായ മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് 10 കിലോവാട്ട് ഓണ്‍ഗ്രിഡ് സോളാര്‍ പ്രവര്‍ത്തന സജ്ജമായി.
മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോളാര്‍ കമ്പനിയാണ് പ്ലാന്‍റ് സ്ഥാപിച്ചത്. സോളാര്‍ സംബന്ധമായ എല്ലാ രേഖകളും ഗ്രീന്‍ സോളാര്‍ കമ്പനി പള്ളി കമ്മിറ്റിക്ക് കൈമാറി.
മഹല്ല് കമ്മിറ്റി ഭാരവാഹികളായ ബാവ, ഹസ്സന്‍ കുട്ടി ഹാജി എന്‍ എം, റാഫി ഇ, ഫാറൂഖ് സഖാഫി, ശിഹാബ് മാസ്റ്റര്‍ എന്നിവരും ഗ്രീന്‍ സോളാര്‍ ഡയറക്ട്ടറുമാരായ നജ്മുദ്ധീന്‍ മൊറയൂര്‍ , റിസ് വാന്‍ വി പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു